വധഭീഷണിയെ തുടർന്ന് നിതിൻ ഗഡ്കരിയുടെ വസതിയിലെ സുരക്ഷ വർധിപ്പിച്ചു

മുംബൈ: കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി. അദ്ദേഹത്തിന്റെ നാഗ്പൂരിലെ ഓഫീസിലേക്കാണ് വധഭീഷണി മുഴക്കിക്കൊണ്ടുള്ള രണ്ട് ഫോൺ കോളുകൾ എത്തിയത്. ഓഫീസിലെ ലാൻഡ്‌ലൈൻ ഫോണിലേക്ക് വിളിച്ച അജ്ഞാതൻ, ഗഡ്കരിയെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതായി വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2023 ജനുവരി 14 ശനിയാഴ്ച രാവിലെ 11.30-നും 11.40-നും ഇടയിലാണ് ഫോൺകോളുകൾ എത്തിയത്. ഗഡ്കരിയുടെ ഓഫീസ് സ്‌ഫോടനത്തിൽ തകർക്കുമെന്നും അജ്ഞാതൻ ഭീഷണി മുഴക്കിയെന്നാണ് വിവരം. തുടർന്ന് ഓഫീസ് ജീവനക്കാർ പോലീസിൽ പരാതി നൽകി. വിഷയത്തിൽ നാഗ്പുർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗഡ്കരിയുടെ വസതിയിലെ സുരക്ഷ വർധിപ്പിച്ചിട്ടുമുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →