റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ പ്രസ് ക്ലബ്ബിന്റെ ദേശീയ മാധ്യമ പുരസ്‌കാരം മാതൃഭൂമി സീനിയർ സബ് എഡിറ്റർ അനു എബ്രഹാമിന്

December 18, 2022 - 5:52 pm

മുംബൈ: പത്രപ്രവർത്തന മികവിന് മുംബൈ പ്രസ് ക്ലബ്ബ് ഏർപ്പെടുത്തിയ ദേശീയ മാധ്യമ പുരസ്‌കാരം മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ സീനിയർ സബ് എഡിറ്റർ അനു എബ്രഹാമിന്. 2021 സെപ്റ്റംബർ 23 മുതൽ 26 വരെ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ‘ബാധ്യതയല്ല, സാധ്യതയാണ് പ്രവാസി’ എന്ന വാർത്ത പരമ്പരയ്ക്കാണ് പുരസ്‌കാരം.

ഒരുലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. മുംബൈയിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ അവാർഡ് സമ്മാനിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം മുതിർന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജും ഏറ്റുവാങ്ങി.

കോഴിക്കോട് തിരുവമ്പാടി തറപ്പിൽ എബ്രഹാം മാനുവലിന്റെയും ആനിയമ്മയുടെയും മകനാണ് അനു. ഭാര്യ: ഐഡ സെബാസ്റ്റ്യൻ (അദ്ധ്യാപിക). മക്കൾ: അമൻ, ആര്യൻ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *