കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; എണ്ണായിരത്തോളം വളർത്തു പക്ഷികളെ കൊന്നൊടുക്കും

കോട്ടയം: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആർപ്പൂക്കര, തലയാഴം പഞ്ചായത്തുകളിലെ രണ്ട് കർഷകരുടെ ഫാമുകളിൽ ആണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ ഫാമുകളിലെ വളർത്തു പക്ഷികളെ കൊന്നൊടുക്കാനുള്ള നടപടികൾ ആരംഭിച്ചു.

14/12/22 ബുധനാഴ്ച വൈകുന്നേരത്തോടെ എണ്ണായിരത്തോളം താറാവുകളെ കൊന്നൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ചതിന് 10 കിലോമീറ്റർ ചുറ്റളവിൽ അടുത്ത മൂന്ന് ദിവസം ജില്ലാ ഭരണകൂടം ഇറച്ചി വില്പന നിരോധിച്ചിട്ടുണ്ട്.

ഭൂമിശാസ്ത്രപരമായി വളരെ ഉള്ളിലുള്ള മേഖലയായതിനാൽ കൂടുതൽ പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കാൻ സാധ്യത കുറവാണ്. അതിനാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല എന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്. അതേസമയം, കർഷകർ കടുത്ത ആശങ്കയിലാണ്. ക്രിസ്തുമസ് മുന്നിൽ കണ്ടു വളർത്തിയ വളർത്തു പക്ഷികളെയാണ് കൊന്നൊടുക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →