റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട് മെഡിക്കൽ കോളേജിലെ ഡോക്ടറെ ഭീഷണിപ്പെടുത്തിയ കേസ്; സ്പെഷൽ ബ്രാഞ്ച് എസ്‌പിക്കെതിരെ കേസെടുത്തു

December 8, 2022 - 12:03 pm

വയനാട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ ഡ്യൂട്ടിക്കിടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. മാനന്തവാടി സ്വദേശിയും കോഴിക്കോട് റേഞ്ച് സ്പെഷൽ ബ്രാഞ്ച് എസ്പിയുമായിരുന്ന പ്രിൻസ് അബ്രഹാമിനെതിരെയാണ് മാനന്തവാടി പോലീസ് കേസെടുത്തത്. 2022 നവംബർ 20ന് രാത്രിയിലായിരുന്നു സംഭവം. 

ചികിത്സയിൽ ഇരിക്കുമ്പോൾ മരിച്ചയാളുടെ ഇന്റിമേഷൻ പൊലീസ് സ്റ്റേഷനിലേക്ക് അയക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇത് സംബന്ധിച്ച് വനിതാ ഡോക്ടർ പൊലീസിൽ പരാതി നൽകി. എന്നാൽ കേസെടുത്തില്ല. തുടർന്നാണ് വനിതാ ഡോക്ടർ കോടതിയെ സമീപിച്ചത്. സംഭവം നടക്കുമ്പോൾ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലായിരുന്നു ഡോക്ടർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *