വൈറലായി രാവും പകലും തമ്മിലുള്ള അതിര്‍ത്തി കാണിക്കുന്ന ചിത്രങ്ങള്‍

ന്യൂഡല്‍ഹി: ഭൂമിയിലെ രാവും പകലും തമ്മിലുള്ള അതിര്‍ത്തി കാണിക്കുന്ന രണ്ട് ചിത്രങ്ങള്‍ പങ്കിട്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ നാസ ബഹിരാകാശയാത്രികന്‍ റോബര്‍ട്ട് ബെന്‍കെന്‍. എന്റെ പ്രിയപ്പെട്ട കാഴ്ചകള്‍ എന്നു പറഞ്ഞാണ് അദ്ദേഹം ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. മെയ് അവസാനം സ്‌പേസ് എക്‌സ് പേടകത്തില്‍ ബഹിരാകാശത്തേക്ക് പോയ രണ്ട് ബഹിരാകാശയാത്രികരില്‍ ഒരാളാണ് ബെന്‍കെന്‍.
രാവും പകലും തമ്മിലുള്ള അതിര്‍ത്തി ചിത്രങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട്.

ബോബിന്റെ പോസ്റ്റ് ഇട്ട നിമിഷങ്ങള്‍ക്കുള്ളില്‍ 59,100ലധികം ലൈക്കുകളും 8,400 ലധികം റീട്വീറ്റുകളും നേടി. അവിശ്വസനീയം, അത്ഭുതം തുടങ്ങിയ കമന്റുകളോടെയാണ് നെറ്റിസണ്‍സ് ചിത്രങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →