കോഴിക്കോട് സ്കൂൾ ബസുകൾ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

കോഴിക്കോട് : കോഴിക്കോട് കൊടിയത്തൂരിൽ വിദ്യാർത്ഥികളുമായി വന്ന സ്കൂൾ ബസുകൾ നാട്ടുകാർ തടഞ്ഞു. കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ ബസുകളാണ് കാരക്കുറ്റിയിൽ നാട്ടുകാർ തടഞ്ഞത്. സ്കൂൾ കുട്ടികളുമായി എത്തിയ മൂന്ന് ബസുകളാണ് നാട്ടുകാർ തടഞ്ഞിരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞതും ഇടുങ്ങിയതുമായ റോഡിലൂടെ വലിയ ബസുകളിൽ കുട്ടികളെ കൊണ്ടുപോകുന്നതിൽ പ്രതിഷേധിച്ചാണ് വാഹനം തടഞ്ഞതെന്നാണ്  നാട്ടുകാർ പറയുന്നത്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →