റോം: ഇറ്റലിയിലെ പജിയ പട്ടണത്തില്‍ താമസക്കാരായാല്‍ 25 ലക്ഷം രൂപ സമ്മാനം. ലോകത്തിലെ ഏതു രാജ്യത്ത് നിന്നുള്ളവര്‍ക്കും അപേക്ഷിക്കാം. പട്ടണത്തിലെ ജനസംഖ്യ കുറഞ്ഞതോടെയാണ് പജിയയിലെ തദ്ദേശ ഭരണകൂടം പുതിയ ഓഫറുമായി മുന്നോട്ടുവന്നത്. ”പട്ടണത്തില്‍ നിരവധി വീടുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 1991നു മുമ്പ് നിര്‍മിച്ച വീടുകളും ഇതില്‍ ഉള്‍പ്പെടും. ഈ പട്ടണത്തിനു ചരിത്ര പ്രാധാന്യമുണ്ട്. പഴയപോലെ തിരക്കുള്ള പട്ടണമായി കാണാന്‍ ആഗ്രഹമുണ്ട്”- കൗണ്‍സലറായ ആല്‍ഫ്രഡോ പലേസി പറഞ്ഞു.പട്ടണത്തിലെ ജനന നിരക്കും കുറഞ്ഞുവരികയാണ്.ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുടിയേറ്റക്കാരുടെ അപേക്ഷ തങ്ങളുടെ വെബ്സൈറ്റ് വഴി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.