ഇടുക്കിയില്‍ 28ന് ഹര്‍ത്താലിന് യു.ഡി.എഫ്. ആഹ്വാനം

കട്ടപ്പന: ഇടുക്കി ജില്ലയില്‍ ഈ മാസം 28നു ഹര്‍ത്താല്‍ നടത്തുമെന്നു യു.ഡി.എഫ്. അറിയിച്ചു.സംരംഭകത്വ സാധ്യതകളെക്കുറിച്ച് ആലോചിക്കാന്‍ വ്യവസായമന്ത്രി പി. രാജീവ് അന്നു ജില്ലയില്‍ നടത്തുന്ന സന്ദര്‍ശനം തട്ടിപ്പാണെന്നും നിര്‍മാണ നിരോധന ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കുന്നതിനു മന്ത്രി ആദ്യം തയാറാകണമെന്നും യു.ഡി.എഫ്. ആവശ്യപ്പെട്ടു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താല്‍ നടത്താനാണ് ആഹ്വാനം.കഴിഞ്ഞ മൂന്നു വര്‍ഷമായി ജില്ലയില്‍ യാതൊരു സംരംഭവും തുടങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നു യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കണ്‍വീനര്‍ എം.ജെ. ജേക്കബ് എന്നിവര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →