തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം 18/11/2022 വെള്ളിയാഴ്ച ചേരും. ഗവർണർക്കെതിരെയായ രണ്ടാം ഘട്ട പ്രതിഷേധ പരിപാടികൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് രൂപം നൽകും. കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവനകൾ യുഡിഎഫിൽ ഉണ്ടാക്കിയ ഭിന്നതയും സിപിഐഎം ചർച്ച ചെയ്യും. പ്രിയാ വർഗീസ് നിയമനവും ചർച്ചയാകും.
പ്രിയ വര്‍ഗീസിന്റെ നിയമനത്തിന്റെ പേരിൽ ഹൈക്കോടതിയിൽ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് സർക്കാരിന് ഏറ്റുവാങ്ങേണ്ടി വന്നത്. കെടിയു, കുഫോസ് വിസിമാരുടെ നിയമനങ്ങൾ കോടതി റദ്ദാക്കിയതും തിരിച്ചടിയായിട്ടുണ്ട്. ഇതെല്ലാം ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്തേക്കും.

