റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊതുവിപണിയിലെ ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനും ഭക്ഷ്യധാന്യങ്ങളുടെ വിലവര്‍ധനവ്  പിടിച്ച് നിര്‍ത്തുന്നതിനുമായി സംയുക്ത സ്‌ക്വാഡ് പത്തനംതിട്ട ജില്ലയിലാകെ നവംബര്‍ നാലിനും അഞ്ചിനും പരിശോധന നടത്തി. 16 പലചരക്ക് മൊത്ത വ്യാപാര ശാലകളിലും, 68 റീട്ടെയില്‍ പലച്ചരക്ക്  വ്യാപാര ശാലകളിലും, 51 പഴം, പച്ചക്കറി  സ്റ്റാളുകളിലും, ഒരു ഹോട്ടലിലുമാണ് പരിശോധന നടത്തിയത്.

സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യരുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്, ലീഗല്‍ മെട്രോളജി, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിച്ച സ്‌ക്വാഡാണ് പൊതുവിപണിയില്‍ സംയുക്ത പരിശോധന നടത്തിയത്. തുടര്‍ന്നുളള ദിവസങ്ങളിലും പൊതുവിപണി പരിശോധനകള്‍ തുടരുമെന്നും പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിതവില ഈടാക്കല്‍ എന്നിവ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍  അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *