സ്‌കൂള്‍ കലോത്സവം: അഞ്ചിനം മാത്രമെന്ന നിബന്ധനയില്‍ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കലോത്സവങ്ങളില്‍ ഒരു വിദ്യാര്‍ഥിക്ക് അഞ്ചിനങ്ങളിലേ പങ്കെടുക്കാനാവൂ എന്ന പുതുക്കിയ കലോത്സവ മാന്വലിലെ നിബന്ധനകള്‍ക്ക് ഈ വര്‍ഷംകൂടി ഇളവ് അനുവദിച്ചു.പുതുക്കിയ മാന്വല്‍ പ്രകാരം, സ്‌കൂള്‍ കലോത്സവത്തില്‍ മൂന്നു വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പ് ഇനങ്ങളിലും മാത്രമേ ഒരു വിദ്യാര്‍ഥിക്ക് മത്സരിക്കാനാകൂ. സംസ്‌കൃതോത്സവം, അറബിക് കലോത്സവം, പൊതു കലോത്സവം എന്നിവയ്‌ക്കൊട്ടാകെ ഈ നിബന്ധന ബാധകമാക്കിയിരുന്നു. എന്നാല്‍ ഇത്തവണയും സ്‌കൂള്‍തല മത്സരങ്ങളില്‍ നിബന്ധന പാലിക്കാതെ പഴയ വ്യവസ്ഥപ്രകാരം മത്സരം നടന്നു. പ്രാഥമിക മത്സരങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് പുതുക്കിയ കലോത്സവ മാന്വല്‍ പ്രകാരമുള്ള നിബന്ധനയ്ക്ക് ഈ വര്‍ഷംകൂടി ഇളവ് അനുവദിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →