കട്ടപ്പന : ഇടുക്കിയിയിലെ മുതിർന്ന എഴുത്തുകാരനും കവിയും സാംസ്കാരിക പ്രവർത്തകനുമായ കെ.ആർ രാമചന്ദ്രന്റെ ആറാമത് പുസ്തകം “സ്വപ്ന സഞ്ചാരം” പ്രകാശനം ചെയ്തു .കട്ടപ്പന ഗവൺമെന്റ് സെർവന്റ്സ് സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങിൽവച്ച് നോവലിസ്റ്റ് പുഷ്പമ്മയാണ് പ്രകാശന കർമ്മം നടത്തിയത്. എഴുത്തുകാരൻ കാഞ്ചിയാർരാജൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി അംഗം മോബിൻ മോഹൻ പുസ്തകം പരിചയപ്പെടുത്തി.
ദർശന ഫി്ലിം സൊസൈറ്റി പ്രസിഡന്റ് ഇ.ജെ ജോസഫ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.എസ് ബേബി, പുരോഗമന കലാ സാഹിത്യ സംഘം ഇടുക്കി ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ, സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ പ്രസിഡന്റ് കെ.ആർ.ജനാർദനൻ, യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ബാബു പൗലോസ്, കെ.വി.വിശ്വനാഥൻ, ആർ മുരളീധരൻ,,കെ.ആർ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

