റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡാറ്റ സംരക്ഷണത്തിന് ഹാക്കര്‍മാര്‍ക്ക് 1.14 മില്യണ്‍ ഡോളര്‍ നല്‍കി കാലിഫോര്‍ണിയ സര്‍വകലാശാല

June 29, 2020 - 1:39 pm

ന്യൂഡല്‍ഹി: കംപ്യൂട്ടര്‍വൈറസ് ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സര്‍വകലാശാല ക്രിമിനല്‍ ഹാക്കര്‍മാര്‍ക്ക് ഈ മാസം നല്‍കിയത് 1.14 മില്യണ്‍ ഡോളര്‍. സ്‌കൂള്‍ ഓഫ് മെഡിസിനുള്ളിലെ സെര്‍വറുകളില്‍ ഹാക്കര്‍മാര്‍ എന്‍ക്രിപ്റ്റ് ചെയ്തതായി സര്‍വകലാശാല അറിയിച്ചു. എന്നാല്‍ ഇത്രയും തുക നല്‍കി സംരക്ഷിക്കേണ്ട രീതിയല്‍ സര്‍വകലാശാല സൈറ്റില്‍ ഉണ്ടായിരുന്നത് എന്തായിരുന്നുവെന്ന് വ്യക്തമായിട്ടില്ല.

ജൂണ്‍ 1നാണ് സര്‍വകലാശാല സൈറ്റുകളിലെ ഹാക്കിങ് കണ്ടെത്തിയത്
അതേസമയം, കംപ്യൂട്ടര്‍ വൈറസ് ആക്രമണം കൊറോണ വൈറസുമായി ബന്ധപ്പെട്ട ആന്റിബോഡി പരിശോധന ഗവേഷകരുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല.

”ഒരു സര്‍വ്വകലാശാലയെന്ന നിലയില്‍ എന്‍ക്രിപ്റ്റ് ചെയ്ത ഡാറ്റ പൊതു നന്മയ്ക്കായി ഉപയോഗിക്കേണ്ടതാണ്. അത് മറ്റൊരാള്‍ കൊണ്ടുപോയി ദുരുപയോഗം ചെയ്യാന്‍ പാടില്ല, അതിനാലാണ് മോചന ദ്രവം പോലെ ഹാക്കര്‍മാര്‍ പറഞ്ഞ തുക നല്‍കിയത് എന്നാണ് കാലിഫോര്‍ണിയ സര്‍വകലാശാല പ്രതികരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *