റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാധ്യമപ്രവർത്തകർക്ക് ഡാറ്റ ജേർണലിസം പരിശീലനക്കളരി

October 13, 2022 - 9:49 pm

മാധ്യമപ്രവർത്തകർക്കായി കേരള ഡിജിറ്റൽ സർവകലാശാലയിൽ ദ്വിദിന ഡാറ്റ ജേർണലിസം പരിശീലനക്കളരി ഒരുക്കുന്നു. ‘സ്റ്റോറി ടെല്ലിങ് വിത്ത് ഡേറ്റ’ എന്ന പരിശീലനക്കളരി ടെക്നോപാർക് ഫേസ് 4ൽ ഉള്ള ഡിജിറ്റൽ സർവകലാശാല ക്യാമ്പസ്സിൽ വച്ച് നവംബർ 11, 12 തീയതികളിലാണ് നടത്തുന്നത്.

11ന് കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ്. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ചെന്നൈ ഏഷ്യൻ സ്കൂൾ ഓഫ് ജേർണലിസം പ്രൊഫസർ ദേവദാസ് രാജാറാം, മാതൃഭൂമി കൺസൽട്ടൻറ് സുനിൽ പ്രഭാകർ, ക്രൗഡ് അനലറ്റിക്സ് സീനിയർ ഡാറ്റ സയന്റിസ്റ്റ് സുശാന്ത് തങ്കമണി, ബെഹൻ ബോക്സ് സ്ഥാപകൻ ഭാനുപ്രിയ റാവു, കേരള ഡിജിറ്റൽ സർവകലാശാല സ്കൂൾ ഓഫ് ഡിജിറ്റൽ സയൻസസ് ഹെഡ് പ്രൊഫ. ടി കെ മനോജ്, റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഡീൻ പ്രൊഫ. എസ് അഷറഫ് എന്നിവർ ക്ലാസുകൾ നയിക്കും. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 31. ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാൻ https://www.duk.ac.in/ccseep/Data Journalism/index.php സന്ദർശിക്കുക. email: eep@duk.ac.in

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *