ഉദ്ധവ് താക്കറെയ്ക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായി തീപ്പന്തം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയ്ക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായി തീപ്പന്തം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഏക്നാഥ് ഷിന്ദെ പക്ഷത്തിന് ബാൽസാഹെബ് ആഞ്ചി ശിവസേന എന്ന പേരും തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു.

ശിവസേന ബാലസാഹേബ് താക്കറെ, ശിവസേന ഉദ്ധവ് ബാലസാഹേബ് താക്കറെ, ശിവസേന പ്രബോധൻകർ താക്കറെ എന്നിവയിൽ ഏതെങ്കിലും പേരും ത്രിശൂലം, ഉദയസൂര്യൻ, തീപ്പന്തം എന്നിവയിൽ ഏതെങ്കിലും ചിഹ്നവും അനുവദിക്കണമെന്നായിരുന്നു ഉദ്ധവ് വിഭാഗത്തിന്റെ ആവശ്യം.

ഉദയസൂര്യൻ, ത്രിശൂലം, ഗദ എന്നീ ചിഹ്നങ്ങളായിരുന്നു ഷിന്ദേ പക്ഷം തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പിൽ സമർപ്പിച്ചത്. എന്നാൽ ഇതിൽ ഉദയസൂര്യൻ, ത്രിശൂലം എന്നീ ചിഹ്നങ്ങൾ ഉദ്ധവ് താക്കറെയും കമ്മിഷന് മുമ്പിൽ സമർപ്പിച്ചിരുന്നു. തുടർന്ന് ബുധനാഴ്ച രാവിലെ 10 മണിക്ക് മുമ്പായി പുതിയ ചിഹ്നങ്ങൾ നിർദേശിക്കാൻ ഷിന്ദേ വിഭാഗത്തോട് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →