റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെന്റർ വാരാഘോഷ പരിപാടികൾക്ക് തുടക്കം

October 10, 2022 - 10:52 pm

കോട്ടയം: കുടുംബശ്രീ ജില്ലാ മിഷന്റെയും ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജെൻഡർ റിസോഴ്സ് സെന്റർ വാരാചരണ പരിപാടിയുടെ  ജില്ലാതല ഉദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു. പൊൻകുന്നം മഹാത്മാ ഗാന്ധി ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. ആർ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ. ദിവാകർ മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ  ടി. എൻ. ഗിരീഷ് കുമാർ, വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രവീന്ദ്രൻ നായർ, മിനി സേതുനാഥ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത്് സ്ഥിരം സമിതി അംഗങ്ങളായ സുമേഷ് ആഡ്രൂസ്, ആന്റണി മാർട്ടിൻ, എൻ. ടി ശോഭന , ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എ. ഏബ്രഹാം, അമ്പിളി ശിവദാസ്, ശ്രീലത ശിവദാസ്, എം.ടി. പ്രീത, ഗോപാലൻ, ലീന കൃഷ്ണകുമാർ, ഉഷ ശ്രീകുമാർ, ഷാക്കി സജീവ്, ഐ. എസ്. രാമചന്ദ്രൻ, ജില്ലാ പ്രോഗ്രാം മാനേജർ ഉഷ ദേവി, സ്നേഹിത അംഗം ശ്രീലക്ഷ്മി, കമ്മ്യൂണിറ്റി കൗൺസിലർ നെജിമോൾ, സിഡിഎസ് ചെയർപേഴ്സൺ ഉഷാ പ്രകാശ്, സാമൂഹ്യ വികസന കൺവീനർ ഷാന്റി ജേക്കബ്,  സിഡിഎസ്, എഡിഎസ്, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വനിതാ വികസന പ്രവർത്തനങ്ങൾക്ക്     ആവശ്യമായ മാർഗനിർദേശവും പരിശീലനവും വൈദഗ്ധ്യവും പിന്തുണയും നൽകുന്നതിനുള്ള സംവിധാനമാണ്  കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തിൽ  ആരംഭിച്ച ജെൻഡർ റിസോഴ്സ് സെന്ററുകൾ. ജില്ലയിൽ 46 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ റിസോഴ്സ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *