രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ സോണിയാഗാന്ധിയും എത്തുന്നു

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 03/10/22 തിങ്കളാഴ്ച കര്‍ണാടകയിലെത്തും. ഒക്ടോബര്‍ ആറിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പദയാത്ര നടത്തും. കര്‍ണാടകയിലെത്തുന്ന സോണിയ ഗാന്ധി കൂര്‍ഗിലെ മഡ്കേരിയിലെത്തി സ്വകാര്യ റിസോര്‍ട്ടിലാകും തങ്ങുക. മൈസൂര്‍ യാത്ര പൂര്‍ത്തിയാക്കിയ രാഹുല്‍ ഗാന്ധി മഡ്കേരിയില്‍ സോണിയാ ഗാന്ധിയെ കാണാനായി പോകും. ഒക്ടോബര്‍ 6 ന് ഭാരത് ജോഡോ യാത്ര പുനരാരംഭിക്കുന്നതിന് മുമ്പ് ഇരുവരും കൂര്‍ഗില്‍ രണ്ട് ദിവസം ചെലവഴിക്കും.

ഇതാദ്യമായാണ് നിലവിലെ കോണ്‍ഗ്രസ് അധ്യക്ഷ യാത്രയില്‍ പങ്കെടുക്കുന്നത്. കര്‍ണാടകയില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് യാത്ര നിര്‍ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →