മണീട് കുടുംബാരോഗ്യ കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ പ്രത്യേക അവാർഡ്

 ജനപങ്കാളിത്തമുള്ള നൂതന സേവന മാതൃകയ്ക്കാണ് അവാർഡ്. 2.5 ലക്ഷം രൂപയാണ് അവാർഡ് തുക. തിരുവനന്തപുരത്ത് ഐഎം ജി പത്മഹാളിൽ വച്ച് നടന്ന പരിപാടിയിൽ നാഷണൽ ഹെൽത്ത് മിഷൻ പ്രോഗ്രാം മാനേജർ സജിത് ജോൺ, മണീട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇന്‍ചാര്‍ജ് ഡോ. ടി.എം വിപിൻ മോഹൻ, മണീട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജെ ജോസഫ്, മണീട് കുടുംബാരോഗ്യ കേന്ദ്രം പി ആർ ഒ താര നമ്പൂതിരി എന്നിവർ ചേർന്ന് മുഖ്യമന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. 

വിപുലമായ ആരോഗ്യ പരിപാലന, രോഗനിവാരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ  പ്രാപ്തിയുള്ള  ആധുനികവും കാര്യക്ഷമവുമായ സൗകര്യങ്ങൾ ആശുപത്രിയിൽ ലഭ്യമാണ്. ഇ ഹെൽത്ത് സംവിധാനം,  ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും കൗമാരക്കാർക്കുമുള്ള ചികിത്സാ സൗകര്യങ്ങൾ, ഡോക്ടർമാർക്കുള്ള  സംവിധാനങ്ങൾ എന്നിവയെല്ലാം ആശുപത്രിയിലുണ്ട്. 

ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ പ്രവർത്തനങ്ങൾ  ഏറ്റെടുത്തതിനെ തുടർന്ന് പഞ്ചായത്തിൽ നിന്നും രോഗത്തെ നിർമാർജനം ചെയ്യാനായി.

നവീകരിച്ച ഐപി ബ്ലോക്ക്, ഇമ്മ്യൂണിക്കേഷൻ റൂം,  ഫീഡിങ് റൂം എന്നിവ രോഗികൾക്ക് ഏറെ സഹായകമാണ്. ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് യൂണിറ്റ് ആധുനിക ലബോറട്ടറി വിപുലമായ ഫാർമസി തുടങ്ങിയ  സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭിക്കും. 

നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്, കായ്കൽപ്പ അവാർഡ് ,  ആർദ്രകേരളം അവാർഡ് എന്നിവയും ആശുപത്രിക്ക്  ലഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →