റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓണം റിബേറ്റ് വില്‍പന: ഹാന്‍ടെക്സില്‍ വിലക്കിഴിവ്; പ്രത്യേക പദ്ധതികള്‍

August 17, 2022 - 9:16 pm

ഓണത്തോടനുബന്ധിച്ച് ഹാന്‍ടെക്സ് ഷോറൂമുകളില്‍ പ്രത്യേക വിലക്കിഴിവ് ആരംഭിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള പ്രത്യേക ഇ-ക്രെഡിറ്റ് സ്‌കീമും അവതരിപ്പിച്ചിട്ടുണ്ട്. 

ഹാന്‍ടെക്സ് ഷോറൂമുകളില്‍ നിന്നു കൈത്തറി തുണിത്തരങ്ങള്‍ വാങ്ങുമ്പോള്‍ 20% ആണ് റിബേറ്റ് ലഭിക്കുക. ഏതെങ്കിലും ബാങ്കിന്റെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് തുണിത്തരങ്ങള്‍ വാങ്ങുമ്പോള്‍ 10% അധിക വിലക്കിഴിവും ലഭിക്കും. 

ഇ ക്രെഡിറ്റ് പദ്ധതിക്ക് കീഴില്‍ സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍/പൊതുമേഖല/ബാങ്ക് ജീവനക്കാര്‍ക്ക് 10,000 രൂപ വരെ തവണ വ്യവസ്ഥയില്‍ തുണിത്തരങ്ങള്‍ വാങ്ങാം. സീറോ ഡൗണ്‍പെയ്മെന്റില്‍ തുണി വാങ്ങാം. അഞ്ച് മാസമാണു തിരിച്ചടവ് കാലാവധി. ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് മാസത്തവണകള്‍ അടയ്ക്കാം. ഇത്തരത്തില്‍ തിരിച്ചടയ്ക്കുമ്പോള്‍ തിരിച്ച് അടയ്ക്കുന്ന തുകയ്ക്കു വീണ്ടും തുണിത്തരങ്ങള്‍ വാങ്ങാനും അവസരം ലഭിക്കും. 

കേരളത്തിലെ ഹാന്‍ടെക്സിന്റെ 84 ഷോറൂമുകളിലും ഈ സ്‌കീം ലഭ്യമാണ്. ഷോറൂമിലെത്തി അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കി പദ്ധതിയില്‍ ചേരാം. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ഇ-ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും. ഈ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് റിട്ടയര്‍മെന്റ് കാലംവരെ എപ്പോള്‍ വേണമെങ്കിലും തുണിത്തരങ്ങള്‍ വാങ്ങാം. പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് ഓണക്കാലത്തെ റിബേറ്റ് അടക്കം 40% വിലക്കിഴിവാണ് ആകെ ലഭിക്കുക. എറണാകുളം ബോട്ട്‌ജെട്ടിക്ക് എതിര്‍വശത്തുള്ള ഹാന്‍ടെക്സ് ഷോറൂമിന്റെ മുകള്‍ നിലയിലായി പുരുഷന്മാര്‍ക്കുള്ള പ്രത്യേക മെന്‍സ് വേള്‍ഡ് ഷോറൂമും ആരംഭിച്ചിട്ടുണ്ട്. 

ഓഗസ്റ്റ് 17 മുതല്‍ സെപ്തംബര്‍ 7 വരെയാണ് ഹാന്‍ടെക്സ് ഷോറൂമുകളില്‍ വിലക്കിഴിവ് ലഭ്യമാകുക. വ്യാജ ഉത്പന്നങ്ങളില്‍ വഞ്ചിതരാകാതെ ഹാന്‍ടെക്സിന്റെ പ്രത്യേക മുദ്രയുള്ള ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്ന് ഹാന്റ്‌ലൂം ഡയറക്ടറും ഹാന്‍ടെക്സ് മാനേജിംഗ് ഡയറക്ടറുമായ കെ.എസ് അനില്‍ കുമാര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *