ഡോളർകടത്ത് കേസിൽ സ്വപ്ന സുരേഷും സരിത്തും കസ്റ്റംസിന് മുൻപാകെ ഹാജരാകും

കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ കേസിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ജൂലൈ 19 ന് സിബിഐ ചോദ്യം ചെയ്യും.സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിബിഐ നീക്കം.നിർമാണ കരാർ ലഭിക്കാൻ യൂണിടാക്ക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ , സന്ദീപ് നായർക്ക് കൈക്കൂലി നൽകിയെന്നാണ് മൊഴി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.ശിവശങ്കറും സന്ദീപ് നായരും ചേർന്നാണ് യൂണിടാക്കിനെ എത്തിച്ചതെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്

ഡോളർകടത്ത് കേസിൽ സ്വപ്ന സുരേഷും സരിത്തും ജൂലൈ 19 ന് കസ്റ്റംസിന് മുൻപാകെ ഹാജരാകും. രാവിലെ 11 മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ടാണ് കസ്റ്റംസ് നോട്ടീസ്. കസ്റ്റംസ് അയച്ച കാരണം കാണിക്കൽ നോട്ടീസിന് സ്വപ്ന മറുപടി നൽകിയിരുന്നു. കസ്റ്റംസിന്റെ അഡ്ജുഡിക്കേഷൻ കമ്മിറ്റിക്ക് മുൻപാകെ സ്വപ്ന തന്റെ ഭാഗം വിശദീകരിക്കും.

സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് സോളാർ കേസ് പ്രതി സരിതാ നായർ നൽകിയ ഹർജി ഹൈക്കോടതി ജൂലൈ 19 ന് വീണ്ടും പരിഗണിക്കും. മൊഴിയിൽ തനിക്കെതിരെ ചില പരാമർശങ്ങളുണ്ടെന്നാണ് അറിഞ്ഞതെന്നും അതിനാൽ മൊഴിയുടെ പകർപ്പിന് അവകാശമുണ്ടെന്നുമാണ് സരിതയുടെ വാദം. ഇക്കാര്യം പരിശോധിക്കുന്നതിന് കോടതി അമിക്കസ് ക്യൂരിയെ നിയോഗിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →