മുംബൈ: നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഉദ്ധവിനെ പരിഹസിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ തലവനും ഉദ്ധവ് താക്കറെയുടെ ബന്ധുവുമായ രാജ് താക്കറെ.”ഒരാള്‍ അയാളുടെ ഭാഗ്യത്തെ തന്റെ നേട്ടമായി തെറ്റിദ്ധരിക്കുന്ന ദിവസം, ആ ദിവസം മുതല്‍ അയാളുടെ തകര്‍ച്ച ആരംഭിക്കുന്നു” എന്നായിരുന്നു രാജ് താക്കറെയുടെ ട്വീറ്റ്. മറാത്തി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് പോസ്റ്റ് ഇട്ടത്. കോണ്‍ഗ്രസുമായും എന്‍.സി.പിയുമായും സഖ്യമുണ്ടാക്കി മുഖ്യമന്ത്രിക്കസേര നേടിയത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും അത് ഉദ്ധവിന്റെ നേട്ടമല്ലെന്നുമാണ് ട്വീറ്റില്‍.
2005-ല്‍ ഉദ്ധവുമായുള്ള അധികാരത്തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി വിട്ടപ്പോള്‍ പാര്‍ട്ടി കുലപതി ബാലാസാഹേബ് താക്കറെയ്ക്കെതിരേയടക്കം രാജ് താക്കറെ പടയൊരുക്കം നടത്തിയിരുന്നു.
ഭാഗ്യത്തെ നേട്ടമായി തെറ്റിദ്ധരിക്കുന്ന ദിവസം മുതല്‍ തകര്‍ച്ച ആരംഭിക്കുന്നു – ഉദ്ധവിനെതിരേ രാജ് താക്കറെ
