പരിസ്ഥതി ലോലമേഖല: സംസ്ഥാനം മോഡിഫിക്കേഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യും

തിരുവനന്തപുരം : പരിസ്ഥിതി ലോലമേഖല സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ സംസ്ഥാനം മോഡിഫിക്കേഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യുമെന്ന്‌ മുഖ്യമന്ത്രി. വിശദമായ പരിശോധന നടത്തി സംസ്ഥാനത്തിനുളള നിയമ നിര്‍മാണ സാധ്യതകള്‍ പരിശോധിക്കാനും മുഖ്യമന്ത്രി അഡ്വക്കേറ്റ്‌ ജനറലിനെ ചുമതലപ്പെടുത്തി. സുപ്രീം കോടതി ഉത്തരവ്‌ സംബന്ധിച്ച ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗത്തിലാണ്‌ തീരുമാനം.

ജനവാസ മേഖല ഒഴിവാക്കി പരിസ്ഥിതി ലോലമേഖല പുനര്‍ നിശ്ചയിക്കണമെന്നാവശ്യപ്പെട്ട്‌ നേരത്തെ കേന്ദ്ര സര്‍ക്കാരിന്‌ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച വിജ്ഞാപന നിര്‍ദ്ദേശം ഒരാഴ്‌ചക്കകം കേന്ദ്ര എംപവേര്‍ഡ്‌ കമ്മറ്റിക്ക്‌ സമര്‍പ്പിക്കണം. പരിസ്ഥിതി സംവേദക മേഖലയില്‍ നിലവിലുളള കെട്ടിടങ്ങളെയും നിര്‍മാണ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച വിശദാംശങ്ങള്‍ സുപ്രീം കോതി നിശ്ചയിച്ച സമയ പരിഥിക്കുളളില്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതിന്‌ പ്രിന്‍സിപ്പല്‍ ചീഫ്‌ കണ്‍സര്‍വേറ്റര്‍ ഓഫ്‌ ഫോറസ്‌റ്റിനെ ചുംമതലപ്പെടുത്തി. കേരളത്തിന്റെ പ്രത്യേക സാഹചര്യം കേന്ദ്രസര്‍ക്കാരിനെയും കേന്ദ്ര എംപവേര്‍ഡ്‌ കമ്മറ്റിയെയും ബോധ്യപ്പെടുത്തും. ഈ വിവരം സുപ്രീംകോടതിയെ അറിയിച്ച്‌ അനുകൂലമായ വിധി സമ്പാദിക്കുന്നതുവരെ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടാന്‍ ഉന്നതതല സമിതിയെ നിശ്ചയിച്ചു. വനം വകുപ്പു മന്ത്രി, ചീഫ്‌ സെക്രട്ടറി ,വനം വകുപ്പു സെക്രട്ടറി, ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ എന്നിവരാണ്‌ സമിതിയിലുളളത്‌.

യോഗത്തില്‍ വനം വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍ , ചീഫ്‌ സെക്രട്ടറി ഡോ.വി.പി ജോയ്‌, അഡ്വക്കേറ്റ്‌ ജനറല്‍ കെ.ഗോപാലകൃഷ്‌ണകുറുപ്പ്‌ വനംവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ സിന്‍ഹ, വനംവകുപ്പു മേധാവി ബെന്നിച്ചന്‍ തോമസ്‌ ,ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ ഗംഗാസിങ്ങ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →