രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ സർക്കാർ കരിനിയമങ്ങൾ പ്രയോഗിക്കുന്നു: കോഴിക്കോട് ഡിസിസി പ്രസിഡന്റ്

കോഴിക്കോട്: കെഎസ്‍യു കോഴിക്കോട് ജില്ലാ സെക്രട്ടറി ഉൾപ്പടെ രണ്ടുപേർക്കെതിരെ പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കെഎസ്‍യു ജില്ലാ സെക്രട്ടറി ബുഷർ ജംഹർ, ഷിജു എന്ന ടിങ്കു എന്നിവരെയാണ് അറസ്റ്റ് ചെയതത്. വധശ്രമം, കവർച്ച, ലഹരിക്കടത്ത് കൂടാതെ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നതടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കുന്ദമംഗലം പൊലീസ്‌ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഷിജു. അടിപിടി, കൊലപാതക ശ്രമം, രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയ കേസുകളിലെ പ്രതിയാണ് ബുഷർ.

അതേസമയം കെഎസ്‍യു നേതാവിന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കൽ ആണെന്ന് ഡിസിസി ആരോപിച്ചു. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ സർക്കാർ കരിനിയമങ്ങൾ പ്രയോഗിക്കുക ആണെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →