റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സമ്പൂര്‍ണ്ണ ഭരണഘടനാ സാക്ഷരതയിലേക്ക് ചിറക്കര ഗ്രാമപഞ്ചായത്തും

June 18, 2022 - 8:40 pm

സമ്പൂര്‍ണ്ണ ഭരണഘടന സാക്ഷരതാ ക്യാമ്പയിന്‍ ‘ദി സിറ്റിസണിന്റെ’ ഭാഗമായി ചിറക്കര ഗ്രാമപഞ്ചായത്തില്‍ സ്വാതന്ത്ര്യഫോറം രൂപീകരണവും ഭരണഘടനാ സാക്ഷരതാ വിളംബരഘോഷയാത്രയും സംഘടിപ്പിച്ചു. ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.സദാനന്ദന്‍ പിള്ള ഗ്രാമപഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ചു. ചിറക്കര പി.എച്ച്.സിയില്‍ ആരംഭിച്ച ഘോഷയാത്ര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അവസാനിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുശീലാദേവി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.ദേവദാസ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ശകുന്തള, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്.ശര്‍മ്മ, സനിതരാജീവ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷനായ മിനിമോള്‍ ജോഷ്, ബി. സുദര്‍ശനന്‍പിള്ള, സുബിപരമേശ്വരന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ സുചിത്ര, ദിലീപ് ഹരിദാസന്‍, വിനിതദിപു, ജയകുമാര്‍, മേരിറോസ്, റ്റി.ആര്‍. സജില, സുജയ് കുമാര്‍, രജനീഷ്, കെ. സുരേന്ദ്രന്‍, എം.ആര്‍.രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *