യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം : പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ തമ്പാനൂര്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ കേസില്‍ വിശദവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍. യുവതിയുടെ അമ്മ തമ്പാനൂര്‍ പോലീസ്‌ ഇന്‍സ്‌പെക്ടര്‍ക്ക്‌ നല്‍കിയ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കി ജൂലൈ 25നകം റിപ്പോര്‍ട്ടു നല്‍ണമെന്ന്‌ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്‌റ്റീസ്‌ ആന്റണി ഡൊമിനിക്ക്‌ നിര്‍ദ്ദേശിച്ചു.

യുവതിയുട മരണത്തിനുളള കാരണങ്ങളും നല്‍കിയ ചികിത്സയും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്‌ ജില്ലാ മെഡിക്കല്‍ ഓഫീസറും സമര്‍പ്പിക്കണം. കല്ലിയൂര്‍ തെറ്റിവിള സ്വദേശിനി ബീന നല്‍കിയ പരാതിയിലാണ്‌ നടപടി. പരാതിക്കാരിയുടെ മകള്‍ രേവതി (29)2021 ആഗസ്റ്റ്‌ 10നാണ്‌ എസ്‌.എ.ടി ആശുപത്രിയില്‍ മരിച്ചത്‌. 10ന്‌ രാവിലെയാണ്‌ തൈക്കാട്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രേവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രി അധികൃതര്‍ എസ്‌.എടി ആലുപത്രിയില്‍ എത്തിച്ചത്‌.

തൈക്കാട്‌ ആശുപത്രിയില്‍ രേവതിയെ ചികിത്സിച്ച ഡോക്ടര്‍ ഒന്നാം പ്രതിയായും ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ രണ്ടാം പ്രതിയായും തമ്പാനൂര്‍ പോലീസ്‌ എഫ്‌.ഐ.ആര്‍ രജിസറ്റര്‍ ചെയ്‌തിരുന്നതായി പരാതിയില്‍ പറയുന്നു. എന്നാല്‍ അതിനുശേഷം യാതൊരു നടപടിയും ഇല്ല. രേവതിയുടെ മരണ സര്‍ട്ടിഫിക്കറ്റ്‌ നഗരസഭ നല്‍കിയിട്ടില്ല. ആശുപത്രി മരണ വിവരം അറിയിച്ചിട്ടില്ലെന്നാണ്‌ നഗരസഭയുടെ വിശദീകരണമെന്ന്‌ പരാതിയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →