റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കട്ടപ്പന : കേരള വനം-വന്യജീവി വകുപ്പിന്റെയും പരിസ്ഥിതി സംഘടനയായ ഗ്രീൻ ലീഫിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും ,വൃക്ഷ സമൃദ്ധി പ്രോജക്ടിന്റെ ജില്ലാതല ഉദ്‌ഘാടനവും കട്ടപ്പനയിൽ നടന്നു. പരിസ്ഥിതി ദിനാചരണത്തിന്റെ ഔപചാരിക ഉദ്‌ഘാടനം കട്ടപ്പന സി.എസ്‌ഐ ഗാർഡനിൽ 2022 ജൂൺ 5 ഞായറാഴ്‌ച രാവിലെ 10.30 ന്‌ പീരുമേട്‌ എംഎൽഎ വാഴൂർ സോമൻ നിർവഹിച്ചു. തുടർന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി ജി കെ ഫിലിപ്പ്‌ വൃക്ഷ തൈവിതരണത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ഇടുക്കി എസി.എഫ്‌ വിപിൻദാസ്‌ സ്വാഗതമാശംസിച്ചു.

ഗ്രീൻലീഫ്‌ കോഡിനേറ്റർ സി.പി.റോയി പരിസ്ഥിതി സന്ദേശം നൽകി. ജാൻസ്‌ി ബേബി, ബിൻസ്‌ സി.തോമസ്‌, ഡിഎഫ്‌.ഒ ഷാൻട്രി ടോം, വൈൽഡ്‌ ലൈഫ്‌ വാർഡൻ ബി.രാഹുൽ തുടങ്ങിയവർ സംസാരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *