മുംബൈ: ബോളിവുഡ് നടന് സുശാന്തുമായി ഒരാഴ്ച മുന്‍പ് നടത്തിയ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട് പങ്ക് വച്ച് എക്താ കപൂറിന്റെ അനുശോചനം.
Read more…പ്രമുഖ ബോളിവുഡ് താരം സുശാന്ത് സിങ് രജപുത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
‘സുശി ഇത് ന്യായമല്ല’ എന്ന് പറഞ്ഞുകൊണ്ടാണ് എക്തയുടെ പോസ്റ്റ്. ഇന്നലെ(14-06-20)യാണ് ഏക്താ പോസ്റ്റ് ഇന്‍സ്റ്റ ഗ്രാമില്‍ പങ്ക് വച്ചത്.
ഒരാഴ്ച മുന്‍പ് പവിത്ര റിഷ്ത എന്ന പരിപാടിയില്‍ സുശാന്തിനെ പ്രധാന കഥാപാത്രമാക്കാന് ചാനലുമായി സംസാരിച്ച് ഉറപ്പാക്കിയത് സുശാന്തിനെ അറിയിക്കുന്നതും ജീവിതം മുഴുവന്‍ കടപ്പാട് ഉണ്ടായിരിക്കുമെന്ന് സുശാന്ത് മറുപടി നല്കുന്നതുമാണ് ചാറ്റിലുള്ളത്.
ആറ് മാസമായി കടുത്ത വിഷാദത്തിലായിരുന്നു സുശാന്ത് എന്നാണ് വിവരം. ആത്മഹത്യ തന്നെയാണ് മരണമെന്നും റിപ്പോര്‍ട്ട്. മുംബൈ ലോക്കല്‍ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. മുംബൈയിലെ ബാന്ദ്രയിലെ വസതിയില്‍ ഇന്നലെ ഉച്ചയോടെയാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

