റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇറ്റാനഗര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പി. അധികാരത്തില്‍ വന്നതിനു ശേഷം ഇന്ത്യയില്‍ ഉണ്ടായ വികസനം കാണമെങ്കില്‍ ഇറ്റാലിയന്‍ കണ്ണ ഊരിമാറ്റി, കണ്ണുതുറന്നു നോക്കണമെന്ന് അമിത് ഷാ പറഞ്ഞു. അരുണാചല്‍ പ്രദേശിലെ നാംസായില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുകാര്‍ തുടര്‍ച്ചയായി ചോദിച്ചുകൊണ്ടിരിക്കുന്നത് കഴിഞ്ഞ എട്ടു വര്‍ഷമായി മോദി സര്‍ക്കാര്‍ എന്തു ചെയ്തു എന്നാണ്. കണ്ണുകള്‍ അടച്ചുപിടിച്ചുകൊണ്ട് നോക്കിയാല്‍ ഒരാള്‍ക്ക് വികസനം കാണാന്‍ കഴിയുമോ? ”രാഹുല്‍ ബാബ, ദയവായി നിങ്ങളുടെ കണ്ണുകള്‍ തുറക്കുകയും ഇറ്റാലിയന്‍ കണ്ണട ഊരിമാറ്റുകയും ചെയ്യൂ, അപ്പോള്‍ നിങ്ങള്‍ക്കു കാണാം എട്ടുവര്‍ഷത്തിനിടയില്‍ എന്താണ് സംഭവിച്ചതെന്ന്. ഈ എട്ടുവര്‍ഷംകൊണ്ട് ടൂറിസവും ക്രമസമാധാന പാലനവും ശക്തിപ്പെടുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞു. കഴിഞ്ഞ 50 വര്‍ഷമായി സാധിക്കാതിരുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി പേമ ഖണ്ഡുവിനും സാധിച്ചു”-അമിത് ഷാ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *