റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ യുവാവ് തൂങ്ങിമരിച്ചു

June 13, 2020 - 10:46 am

ഡെറാഡൂണ്‍: ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 19 കാരന്‍ തൂങ്ങിമരിച്ചു. ഉത്തരാ ഖണ്ഡിലെ ബാലവാലയിലെ നിരീക്ഷണ കേന്ദ്രത്തിലാണ് സംഭവം. ജൂണ്‍ അഞ്ചിന് മധ്യപ്രദേശിലെ ജബല്‍പൂരില്‍നിന്ന് നാട്ടിലെത്തിയതായിരുന്നു യുവാവ്. വെള്ളിയാഴ്ച രാവിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലെ സഹവാസികള്‍ യുവാവ് താമസിച്ചിരുന്ന മുറി തുറക്കാന്‍ കഴിയാതെ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി മുറി തറന്നപ്പോഴാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യാക്കുറിപ്പുകളൊന്നും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തി ട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *