കേരള സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചുളള ആഘോഷ പരിപാടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ കുട്ടികള്‍ക്കായി മെയ് 11 ന് പോസ്റ്റര്‍ ഡിസൈനിംഗിലും മെയ് 12 ന് ഉപന്യാസം എഴുത്തിലും മത്സരം നടത്തും. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ 9495436201 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന് പത്തനംതിട്ട ജില്ല റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എ.കെ. ദിലു അറിയിച്ചു.




