റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുഭിക്ഷ ഹോട്ടലിന്റെ ഉദ്‌ഘാടനം മന്ത്രി ജി.ആര്‍.അനില്‍ നിര്‍വഹിച്ചു

April 30, 2022 - 9:40 am

തൃപ്പൂണിത്തുറ: വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി തൃപ്പൂണിത്തുറ മിനി സിവില്‍ സ്റ്റേഷനിലാരംഭിച്ച സുഭിക്ഷ ഹോട്ടലിന്റെ ഉദ്‌ഘാടനം മന്തി ജി.ആര്‍ അനില്‍ നിര്‍വഹിച്ചു. കെ.ബാബു എംഎല്‍എ.അദ്ധ്യക്ഷനായിരുന്നു.

20 രൂപയാണ്‌ ഊണിന്‌ ചാര്‍ജ്‌. മീന്‍ കറി, മീന്‍ വറുത്തത്‌ ചിക്കന്‍ കറി എന്നിവയ്‌ക്ക്‌ 30 രൂപ. 32 പേര്‍ക്കിരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമുണ്ട്‌. 20 രൂപ കൊടുത്ത്‌ പാവപ്പെട്ടവന്‌ ഒരൂണ്‌ സംഭാവന ചെയ്യാന്‍ കഴിയുന്ന സ്‌പോണ്‍സര്‍ ഷിപ്പ്‌ പരിപാടി ഉടന്‍ നടപ്പാക്കുമെന്ന്‌ ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍-ചാര്‍ജ്‌ പി.ആര്‍.ശാന്തി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *