കൊച്ചി: നടിയെ ആക്രമിച്ച കേസ്, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തി എന്നീ കേസുകളില്‍ നടന്‍ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍.സുരാജിനെക്കുറിച്ച് കോടതിയുത്തരവുകളല്ലാതെ മറ്റൊന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ സംപ്രേഷണം ചെയ്യരുതെന്ന ഇടക്കാല ഉത്തരവിന്റെ കാലാവധി ഹൈക്കോടതി ഒരുമാസം കൂടി നീട്ടി.
ഇരുകേസുകളിലും വിചാരണ പൂര്‍ത്തിയാകുന്നതുവരെ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുരാജ് നല്‍കിയ ഹര്‍ജിയില്‍ ജസറ്റീസ് ബസന്ത് ബാലാജിയാണ് ഇടക്കാല ഉത്തരവിന്റെ കാലാവധി നീട്ടിയത്. ഹര്‍ജി 2022 മെയ് 24ന് വീണ്ടും പരിഗണിക്കും