റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: കാലവർഷം കനക്കുന്നതിന് മുൻപായി ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ ഉൾപ്പെടുത്തി തോടുകളിലെ എക്കലും ചെളിയും നീക്കം ചെയ്യൽ പ്രവർത്തികൾ വരാപ്പുഴ പഞ്ചായത്തിൽ ആരംഭിച്ചു. വരാപ്പുഴയിലെ ചെട്ടിഭാഗം തോടിന്റെ ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഇറിഗേഷൻ വകുപ്പിന്റെ സഹരണത്തോടെയാണ് നടപടികൾ ആരംഭിച്ചത്. ജെ .സി .ബികൾ ഉപയോഗിച്ചാണ് തോടിൽ ശുചീകരണം നടത്തുന്നത്. രണ്ടര കിലോമീറ്ററാണ് തോടിന്റെ നീളം. പഞ്ചായത്തിലെ പതിനാറു വാർഡുകളിലെയും വലിയ തോടുകളിലെ നവീകരണം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കും.

വൈസ് പ്രസിഡന്റ് ടി.പി. പോളി, ബ്ലോക്ക്  പഞ്ചായത്ത് മെമ്പർ റാണി മത്തായി, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ജാൻസി ടോമി, അമ്പിളി സജീവൻ, മെമ്പർമാരായ മിനി ബോബൻ, സ്മിത സുനിൽ, എൻ.എസ് സ്വരൂപ്, ബെർളിൻ പാവനത്തറ, സെക്രട്ടറി ബീഗം സൈന,കുടംബശ്രീ എ.ഡി.എസ് പ്രസിഡന്റ് എലിസബത്ത് ഫ്രാൻസിസ്, ജലസേചന വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജി .പ്രവീൺ ലാൽ,  എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി.ആർ കിരൺ, ഓവർസിയർ പി.എ. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *