റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചീട്ടുകളികേന്ദ്രത്തില്‍നിന്നു പിടിച്ചെടുത്ത പണത്തിന്റെ പകുതി അന്വേഷണസംഘത്തിന് കൊടുക്കാന്‍ കോടതി ഉത്തരവ്; പോലീസ് സംഘത്തിന് ലഭിക്കുക ഒമ്പതുലക്ഷം രൂപ

June 11, 2020 - 9:31 am

അങ്കമാലി: പൊലീസിന് അത്യന്തം ആഹ്‌ളാദകരമായ വാര്‍ത്ത. ചീട്ടുകളികേന്ദ്രത്തില്‍നിന്നു പിടിച്ചെടുത്ത പണത്തിന്റെ പകുതി അന്വേഷണസംഘത്തിന് കൊടുക്കാന്‍ കോടതി ഉത്തരവ്. ഇതോടെ പോലീസ് സംഘത്തിന് ലഭിക്കുക ഒമ്പതുലക്ഷം രൂപയാണ്. ആലുവയിലെ ചീട്ടുകളി ക്ലബ്ബില്‍ 2017 ഒക്ടോബറിലാണ് റെയ്ഡ് നടന്നത്. വന്‍കിടക്കാര്‍ മാത്രം കളിക്കാനെത്തുന്ന കേന്ദ്രമായിരുന്നു അത്. 18,06,280 രൂപ അന്ന് പിടികൂടിയിരുന്നു. 33 പേരെയും ആലുവ റൂറല്‍ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.

അന്ന് പിടികൂടിയ തുകയുടെ 50 ശതമാനമായ ഒമ്പത് ലക്ഷം രൂപയാണ് റെയിഡില്‍ പങ്കെടുത്ത 23 അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായി ലഭിക്കുക. കോടതിയുത്തരവ് ലഭിക്കുന്ന മുറയ്ക്ക് തുക നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് എറണാകുളം റൂറല്‍ പൊലീസ് മേധാവി കാര്‍ത്തിക് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *