യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ടിബിന്‍ ദേവസ്സിയെ പുറത്താക്കി

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ടിബിന്‍ ദേവസ്സിയെ പുറത്താക്കി. വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് പാര്‍ട്ടിയുടെ നടപടി. കൊച്ചി കോര്‍പറേഷനിലെ വാത്തുരുത്തി വാര്‍ഡ് കൗണ്‍സിലര്‍ കൂടിയാണ് ടിബിന്‍.കാഞ്ഞങ്ങാട് സ്വദേശിയായ വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്നാണ് കേസ്. വെള്ളിയാഴ്ചയായിരുന്നു അറസ്റ്റ്. രണ്ട് ലക്ഷം രൂപ പ്രതികള്‍ കാഞ്ഞങ്ങാട് സ്വദേശിയുടെ അക്കൗണ്ടില്‍ നിന്ന് കൈക്കലാക്കിയതായാണ് പരാതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →