ഇസ്ലാമാബാദ്: പാകിസ്താനില്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ടത് പരിശോധിക്കാന്‍ ചീഫ് ജസ്റ്റിന്റെ നേതൃത്വത്തില്‍ സിറ്റിംഗ് ചേരുന്നു. സിറ്റിംഗിനായി ജഡ്ജിമാര്‍ സുപ്രിം കോടതിയിലെത്തി.
ഇമ്രാന് ഖാനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് ഡെപ്യൂട്ടി സ്പീക്കര്‍ അനുവദിക്കാതിരുന്നതോടെ ഇമ്രാന് ഖാനെതിരെ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. പ്രധാനമന്ത്രിക്കെതിരായ അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കറുടെ നീക്കം വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴി വച്ചത്.
രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിക്കിടെയാണ് ദേശീയ അസംബ്ലി പിരിച്ചുവിടാന്‍ ഇമ്രാന് ഖാന് രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തത്. തെരെഞ്ഞെടുപ്പ് വരെ കാവല്‍ പ്രധാന മന്ത്രിയായി തുടരും. ഇതുമായി ബന്ധപ്പെട്ട് പാക് അസംബ്ലിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. പാക് ദേശീയ അസംബ്ലി പിരിഞ്ഞു.




