റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലത്ത് രണ്ട് യുവാക്കൾ കുളത്തിൽ മുങ്ങി മരിച്ചു

March 26, 2022 - 8:06 am

കൊല്ലം: പോരുവഴി മലനട ഉത്സവ സ്ഥലത്തെ കുളത്തിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. പോരുവഴി ഇടയ്ക്കാട് അമ്പാടിയിൽ സുനിലിന്റെ മകൻ അശ്വിൻ (16), തെന്മല അജിഭവനത്ത് വിഘ്‌നേഷ്(17) എന്നിവരാണ് മരിച്ചത്. ഉത്സവം നടക്കുന്ന മലനടക്ക് ചേർന്ന ഏലായിലെ കുളത്തിലാണ് ഇരുവരും വീണത്. 2022 മാർച്ച 25ന് ഏഴുമണിയോടെയാണ് അപകടമുണ്ടായത്. ഉത്സവത്തിന്റെ ബഹളത്തിനിടെ ആരും ശ്രദ്ധിക്കാതെ പോയതിനാൽ യുവാക്കൾ കുളത്തിൽ വീണ വിവരം വൈകിയാണ് ചുറ്റിനുമുള്ളവർ അറിഞ്ഞത്. ഇവർ എസ്എൻഡിപി യൂണിയൻ നടത്തുന്ന സിവിൽ സർവീസ് കോച്ചിംങ് ക്‌ളാസിൽ പങ്കെടുത്തിരുന്നു.ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *