കോട്ടയം ; കോട്ടയം മെഡിക്കല്‍ കോളേജ് അശുപത്രിയില്‍ 58 കാരനായ ഭര്‍ത്താവിന്റെ ചികിത്സക്കെത്തിയ ഭാര്യ 44 കാരനൊപ്പം ഒളിച്ചോടി. ചികിത്സക്കു ശേഷം വീട്ടിലെത്തിയ പളളിപ്പുറം സ്വദേശിയാണ് ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ അള്‍സര്‍ ബാധിച്ച് 2022 ജനുവരി 17 മുതല്‍ 26 വരെ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ഇയാള്‍ക്ക് കൂട്ടിരിക്കാനെത്തിയ ഭാര്യ മറ്റൊരു രോഗിയുടെ സഹായത്തിനെത്തിയ അടൂര്‍ സ്വദേശിയായ യുവാവുമായി ഇവിടെവച്ച് പരിചയത്തിലായി. ജനുവരി 26ന് ഭര്‍ത്താവിനെ വാര്ഡിലേ്ക്ക മാറ്റിയശേഷമാണ് വീട്ടമ്മ യുവാവിനൊപ്പം പോയത്. ചികിത്സക്കായി ബന്ധുക്കള്‍ നല്കിയ പണം ഉള്‍പ്പെടെ ഇവര്‍ കൊണ്ടുപോയെന്ന് പരാതിയില്‍ പറയുന്നു. നാട്ടില്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണം പിന്‍വലിച്ചതായും പരാതിയിലുണ്ട്.

