ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ്‌ അറസ്റ്റ് ചെയ്‌തു

കൊല്ലം: യുവതിയായ ഭാര്യയെ കുത്തിക്കൊലപ്പടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ്‌ പോലീസ്‌ പിടിയില്‍. ശക്തികുളങ്ങര വില്ലേജില്‍ കന്നിമേല്‍ച്ചേരി ചോഴേത്ത പ്രസാദ്‌(42) ആണ്‌ പോലീസിന്റെ പിടിയിലായത്‌.

മരുത്തടി കറങ്ങയില്‍ ജംഗ്‌ഷനില്‍ റോഡില്‍ വച്ച്‌ പ്രസാദ്‌ ഭാര്യയെ തടഞ്ഞുനിര്‍ത്തി കയ്യില്‍ കരുതിയുരുന്ന കത്തികൊണ്ട്‌ വയറിലും കൈക്കുഴയിലും കുത്തി. ഗുരതരമായി പരിക്കേല്‍പ്പിച്ചു. തടയാന്‍ ശ്രമിച്ചപ്പോള്‍ വലതുകൈവിരലുകല്‍ക്കും പരിക്കേറ്റുയുവതി പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്‌. യുവതിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ശക്തികുളങ്ങര പോലീസ്‌ കേസ്‌ രജിസ്റ്റർ ചെയ്‌തു.

Share
അഭിപ്രായം എഴുതാം