റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട്: സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ വയനാട് ജില്ലയിലെ പൊതു വിദ്യാഭ്യാസ സംവിധാനത്തിലെ ഭിന്നശേഷിക്കാരായ പഠിതാക്കള്‍ക്ക് ഓര്‍ത്തോട്ടിക് ഉപകരണങ്ങളും, ശ്രവണ സഹായികളും വിതരണം ചെയ്തു.  ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കേയംതൊടി നിര്‍വഹിച്ചു. മുണ്ടേരി ഗവ. വി എച്ച് എസ് എസ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കല്‍പറ്റ നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശിവരാമന്‍ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ ശിശു സൗഹൃദ സന്ദേശം നല്‍കി. എസ്.എസ് .കെ. ജില്ല പ്രോഗ്രാം ഓഫീസര്‍ എന്‍.ജെ.ജോണ്‍ പദ്ധതി വിശദീകരിച്ചു. 345 ഓര്‍ത്തോട്ടിക് ഉപകരണങ്ങളും, 87 ശ്രവണ സഹായികളുമാണ് ജില്ലയില്‍ വിതരണം ചെയ്തത്.

ചടങ്ങില്‍ എസ്.എസ്.കെ ജില്ല പ്രോജക്ട് കോഡിനേറ്റര്‍ വി. അനില്‍ കുമാര്‍, പ്രിന്‍സിപ്പാള്‍ പി.ടി. സജീവന്‍, എച്ച്.എം. പവിത്രന്‍, എസ്.എസ്.കെ. വൈത്തിരി ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ കെ.ഷിബു, വൈത്തിരി ബി.ആര്‍.സി. ഐ.ഇ.ഡി.സി. ട്രെയിനര്‍ കൊച്ചുത്രേസ്യ എന്നിവര്‍ സംസാരിച്ചു. സ്പെഷ്യല്‍ എജുക്കേറ്റര്‍മാര്‍, സി.ആര്‍.സി. കോഡിനേറ്റര്‍മാര്‍, തെറാപ്പിസ്റ്റുമാര്‍, സ്പെഷ്യല്‍ എജുക്കേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ ഡോക്ടര്‍മാരും ഓഡിയോളജി വിഭാഗം ഡോക്ടര്‍മാര്‍ കുട്ടികളെ പരിശോധിച്ച് നിര്‍ദേശിച്ച ഉപകരണങ്ങളാണ് നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *