റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആടിന്റെ വിലയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഇറച്ചിവ്യാപാരി കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

June 8, 2020 - 5:02 pm

കൊല്ലം: ആടിനെ വാങ്ങിയതില്‍ വിലയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഇറച്ചിവ്യാപാരി കൊല്ലപ്പെട്ടു. പത്തനാപുരം പാടം വാണിയന്‍പാറ കിഴക്കേതില്‍ സഹീര്‍(49) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പാടം ഷാനവാസ് മന്‍സിലില്‍ ഷാനവാസിനെ(35) കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തു. സഹീര്‍ ഷാനവാസിന്റെ പക്കല്‍നിന്ന് ആടിനെ വിലയ്ക്ക് വാങ്ങിയിരുന്നു. 5500 രൂപ വിലപറഞ്ഞാണ് വാങ്ങിയത്. ഇതില്‍ 1500 രൂപ ബാക്കി നല്‍കാനുണ്ടായിരുന്നു.

തുക വാങ്ങാനായി ഷാനവാസ് സഹീറിന്റെ വീട്ടിലെത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും ഉന്തുംതള്ളുമായി. പിടിവലിക്കിടെ സഹീര്‍ താഴെവീണു. വീഴ്ചയില്‍ കല്ലില്‍ തട്ടിയതിനാല്‍ തലപൊട്ടി. ഉടന്‍ ബന്ധുക്കള്‍ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടല്‍ പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്ത് ഷാനവാസിനെ കസ്റ്റഡിയിലെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *