ചണ്ഡീഗഢ് : പഞ്ചാബില്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിയെ ഭദൗര്‍ മണ്ഡലത്തില്‍ തോല്‍പ്പിച്ച മൊബൈല്‍ റിപ്പയര്‍ കടക്കാരന് ലഭ്സിംഗ് ഉഗോക്കെയാണ് സോഷ്യല്‍ മീഡിയയിലെ താരം. 34,000 വോട്ടുകള്‍ക്കാണ് ഇദ്ദേഹം ചരണ്ജിത്സിംഗിനെ തോല്‍പ്പിച്ചത്. സിനിമയെ വെല്ലുന്ന ട്വിസ്റ്റുകള്‍ നിറഞ്ഞതാണ് ലഭ്സിംഗ് ഉഗോക്കെയെന്ന 35കാരന്റെ ജീവിതം. ഉഗോക്കെ 57,000വോട്ടുകള്‍ നേടിയപ്പോള്‍ ഛന്നിക്ക് 23,000 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
പ്ലസ് ടു വിദ്യാഭ്യാസം മാത്രമുളള ഉഗോക്കെ 2013ലാണ് ആം ആദ്മിയില്‍ ചേരുന്നത്. മൊബൈല്‍ റിപ്പര്‍ ഷോപ്പാണ് ഉപജീവനമാര്‍ഗം. പിതാവ് ഡ്രൈവറാണ്. അമ്മ ഒരു സര്‍ക്കാര്‍ സ്കൂളില്‍ ശുചീകരണ തൊഴിലാളിയാണ്. മുഖ്യമന്ത്രിയെ നേരിടാന്‍ മൊബൈല്‍ കടക്കാരന് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതോടെ ഉഗോഗെ ശ്രദ്ധേയനായി .മൂര്‍ച്ചയുളള വാക്കുകള്‍ ആയുധമാക്കിയതോടെ ജനങ്ങള്‍ ഈ ചെറുപ്പക്കാരനെ ശ്രദ്ധിച്ചുതുടങ്ങി.
തനിക്ക് കിട്ടുന്ന ദേശീയമാദ്ധ്യമ ശ്രദ്ധകണ്ട് മുഖ്യമന്ത്രി പേടിച്ചിരിക്കുകയാണെന്ന് ഉഗോഗെ പറഞ്ഞത് വാര്‍ത്തയായിരുന്നു. ഛന്നിക്ക് ഭദൗറിലെ പത്തു ഗ്രാമങ്ങളുടെ പേരുപോലും അറിയില്ലെന്നും മാര്‍ച്ച 10ന് ശേഷം തന്നോട് ഭദൗറില്‍ മത്സരിക്കാന്‍ പറഞ്ഞയാളെ ഛന്നി തെരഞ്ഞ്പിടിച്ച അടിക്കുമെന്നും ഉഗോഗ പറഞ്ഞിരുന്നു. ദളിദ് കുടുംബത്തില്‍ നിന്നാണെങ്കിലും ഛന്നി രാജാവിനെപ്പോലെയാണ് ജീവിക്കുന്നത്. തനിക്ക് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെന്ന് ഛന്നിതന്നെ വെളിപ്പെടുത്തിയതും ഉഗോകെ ചൂണ്ടിക്കാട്ടി.
സ്കൂളുകളുടെ ശോച്യാവസ്ഥ,ആരോഗ്യസംവിധാനങ്ങലുടെ അപര്യപ്തത, തകര്‍ന്ന റോഡുകള്‍ തുടങ്ങിയ വിഷയങ്ങളെല്ലാം ഉഗോഗെ പ്രചരണ വിഷയമാക്കി. ഒടുവില്‍ വോട്ടര്‍മാര്‍ക്കിടയില്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയേക്കാള്‍ വിശ്വസ്യത നേടിയെടുത്തു. വര്‍ഷങ്ങള്‍ക്കു മുമ്പ് എഎപി പ്രവര്‍ത്തകരുടെ ഒരു ഗ്രൂപ്പ് ഫോട്ടോയില്‍ ഉഗോഗെ നില്ക്കുന്ന ചിത്രം ട്വിറ്ററിലും ഫേസ് ബുക്കിലും വൈറലാണ്.
. .

