റദ്ദായ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാം

ആലപ്പുഴ: ജില്ലാ സൈനികക്ഷേമ ഓഫീസില്‍ തൊഴില്‍ രജിസ്‌ട്രേഷന്‍ നടത്തി 2000 ജനുവരി ഒന്നു മുതല്‍ 2021 ഓഗസ്റ്റ് 31 വരെ പുതുക്കാൻ  സാധിക്കാത്ത വിമുക്തഭടന്മാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടുകൂടി ഏപ്രില്‍ 30 വരെ രജിസ്‌ട്രേഷന്‍ പുതുക്കാം. തൊഴില്‍ രജിസ്‌ട്രേഷന്‍ കാര്‍ഡില്‍(എക്‌സ്-10) 10/99 മുതല്‍ 06/2021 വരെ പുതുക്കല്‍ രേഖപ്പെടുത്തിയവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. തൊഴില്‍ രജിസ്‌ട്രേഷന്‍ കാര്‍ഡുമായി നേരിട്ടോ, തപാല്‍ വഴിയോ  ബന്ധപ്പെടണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0477 2245673.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →