സൈറ അവളുടെ പ്രിയപ്പെട്ട നായക്കുട്ടി

യുക്രൈന്‍ : യുക്രൈന്‍ ജനതക്ക്‌ സമാധാനപരമായി കീവ്‌ വിടാമെന്ന്‌ റഷ്യയും ഇരുപത്തി നാല്‌ മണിക്കൂര്‍ നിര്‍ണായകമെന്ന്‌ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും വ്യക്തമാക്കിയിട്ടുണ്ട്‌. യുദ്ധത്തിനിടെ അവിടെ കുടുങ്ങിയ ഇന്ത്യാക്കാരും കടുത്ത ദുരിതത്തിലാണ്‌. യുക്രൈനിലെ ഈ കടുത്ത ദുരിതത്തിനിടയിലും മെഡിസിന്‍ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ ഇടുക്കിക്കാരി ആര്യ തന്റെ പ്രിയപ്പെട്ട നായക്കുട്ടി സൈറയെ വിട്ട്‌ നാട്ടിലേക്കില്ലെന്ന ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ സാമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.

യുക്രൈനില്‍വെച്ച അവിചാരിതമായി തനിക്കു ലഭിച്ച സൈറയെ നാട്ടിലേക്ക്‌ കൊണ്ടുവരാനുളള എല്ലാ കടലാസുകളും ആര്യ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ അതിനിടെയാണ്‌ അപ്രതീക്ഷിചമായി യുദ്ധം ഉണ്ടായത്‌. പ്രതിസന്ധികള്‍ക്ക്‌ നടുവിലും സ്വന്തം ഭക്ഷണം പോലും ഉപേക്ഷിച്ച്‌ സൈറക്കുളള ഭക്ഷണവുമായി ആര്യ കീവിലുളള ഒരു ബങ്കറിനുളളില്‍ കഴിയുകയാണ്‌ സൈറയില്ലാതെ താന്‍ നാട്ടിലേക്കില്ലെന്ന്‌ആര്യ വീട്ടുകാരോട്‌ പറഞ്ഞതായി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിന്റെ പൂര്‍ണരൂപം : ഇത്‌ സൈറയും ആര്യയും. കഴിഞ്ഞ രണ്ടുദിവസമായി ഇവളെക്കുറിച്ചുളള ചിന്തയും ടെന്‍ഷനും മാത്രമാണ്‌എനിക്ക്‌. യുക്രൈനില്‍ മെഡിസിന്‍ രണ്ടാംവര്‍ഷം പഠിക്കുന്ന ആര്യയുടെ ആറുമാസം പ്രായമായ സൈറ എന്ന സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പ്പെട്ട നായ്ക്കുട്ടിയാണിത്‌. അവിചാരിതമായി അവര്‍ക്കുലഭിച്ച ആ നായ്‌ക്കുട്ടിയെ ഇങ്ങോട്ടുകൊണ്ടുവരാന്‍ ഉളള പേപ്പേഴ്‌സ്‌ എല്ലാം സംഘടിപ്പിച്ചിരുന്നു. അതിനിടയിലാണ്‌ ഇങ്ങനെയൊരു പ്രതിസന്ധി വന്നത്‌. ഞങ്ങളുടെ കുടുംബ സുഹൃത്തിന്റെ ബന്ധുവായ ആര്യ ഇടുക്കി സ്വദേശിനിയാണ്‌. കഴിഞ്ഞ മൂന്നുദിവസമായി സ്വന്തം ഭക്ഷണം പോലും കരുതാതെ ഇവള്‍ക്കുളള ഭക്ഷണവുമായി ആര്യ കീവിലെ ഒരു ബങ്കറിനുളളില്‍ ആയിരുന്നു. സൈറയുടെ പേപ്പേഴ്‌സ്‌ എല്ലാം കരുതി അവളെയും കൂട്ടി വരാനാകും എന്ന പ്രതീക്ഷയിലാണ്‌ ആര്യ .സൈറയില്ലാതെ വരില്ല എന്നാണ്‌ വീട്ടുകാരോട്‌ പറഞ്ഞത്‌. ആര്യ ഇല്ലാതെ ഭക്ഷണംപോലും സൈറ കഴിക്കില്ല. ഇന്നലെ 600 കിലോമീറ്റര്‍ അകലെയുളള റൊമാനിയ അതിര്‍ത്തിയിലേക്ക്‌ ആര്യ സൈറയേയും കൂട്ടി ബസില്‍ യാത്ര തിരിച്ചു. സൈറക്കുവേണ്ടി സ്വന്തം ലഗേജ്‌പോലും ഉപേക്ഷിച്ചാണ്‌ യാത്ര തിരിച്ചത്‌.രാത്രി വളരെ വൈകി അതിര്‍ത്തി അടുത്തെത്തിയിട്ട്‌ 24 കിലോ മീറ്ററോളം ആ നായ്‌ക്കുട്ടിയെയും കൊണ്ട്‌ നടന്നും എടുത്തും സഞ്ചരിച്ച്‌ വെളുപ്പിനെ സുരക്ഷിതമായി ഇന്ത്യന്‍ ക്യാമ്പിലെത്തി. ഫ്‌ളൈറ്റില്‍ സൈറയെയും അനുവദിക്കുമോ എന്ന്‌ ഒരു നിശ്ചയവും ഇല്ല. സൈറയില്ലാതെ ആര്യ ഇവിടെനിന്ന്‌ മടങ്ങുകയില്ല എന്ന്‌ കുറച്ചുമുന്നേ വീട്ടുകാരുമായി ബന്ധപ്പോഴും പറഞ്ഞിരുന്നു. ഈ അപകടാവസ്ഥയിലും സൈറയെയുംകൊണ്ട്‌ യാത്ര ചെയ്യാനുളള ആര്യയുടെയും അവളുടെ കൂട്ടുകാരിയുടെയും സ്‌നേഹത്തിനുമുിമ്പില്‍ ഫാമിലിവഴി അറിഞ്ഞപ്പോള്‍ ഞാന്‍ കോണ്‍ടാക്ട്‌ ചെയ്‌തത്‌ സുഹൃത്ത്‌ Mahesh PSനെയാണ്‌. അദ്ദേഹവും ആര്യയുമായി ബന്ധപ്പെട്ട്‌ ഇന്നലെ മുതല്‍ ഒരുപാട്‌ സഹായങ്ങള്‍ നല്‍കുന്നുണ്ട്‌. ഉടനെ ആര്യക്ക്‌ സൈറയുമായി നാട്ടിലെത്തുവാന്‍ കഴിയട്ടെ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →