പത്തനംതിട്ട: കട്ടില്‍ വിതരണം

പത്തനംതിട്ട: ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണം പദ്ധതി പ്രകാരം വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം നടത്തി. പഞ്ചായത്തിലെ  83 കുടുംബങ്ങള്‍ക്കാണ് കട്ടില്‍ വിതരണം നടത്തിയത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം വാഴോട്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലിജാ മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, മെമ്പര്‍മാരായ മിനി മനോഹരന്‍, ലക്ഷ്മി ജി നായര്‍, അനൂപ് വേങ്ങവിള, ജീന ഷിബു, അരുണ്‍ രാജ്, ജെ. ലത, പ്രകാശ്, വിദ്യ ഹരികുമാര്‍, കാഞ്ചന, സതീഷ് കുമാര്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.ബി. സന്ധ്യ,  ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അഖില എന്നിവര്‍ പങ്കെടുത്തു.
 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →