റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: നാദാപുരം ബൈപാസിനായി സ്ഥലം അളന്നു കുറ്റിയടിച്ചു

February 19, 2022 - 10:38 pm

കോഴിക്കോട്: നാദാപുരം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന നാദാപുരം ബൈപാസ്സ് റോഡിന്റെ വീതി കൂട്ടുന്നതിന് സ്വകാര്യ വ്യക്തികള്‍ വിട്ടുനല്‍കുന്ന സ്ഥലം അളന്നു കുറ്റിയടിച്ചു. നിലവില്‍ നാലുമീറ്റര്‍ വീതിയുള്ള നാദാപുരം പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ മുതല്‍ പൂച്ചാക്കൂല്‍ പള്ളി വരെയുള്ള ഭാഗം 19 ലക്ഷം രൂപ ചെലവില്‍ 7 മീറ്റര്‍ വീതിയിലാണ് ബൈപാസ്സായി  നിര്‍മ്മിക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി കുറ്റിയടിച്ചു. ലക്ഷങ്ങള്‍ വില വരുന്ന സ്ഥലമാണ് ഭൂവുടമകള്‍ നാടിന്റെ വികസനത്തിനായി വിട്ടു നല്‍കുന്നതെന്നും ഇത് മാതൃകാപരമാണെന്നും പ്രസിഡന്റ് പറഞ്ഞു. വില്ലേജ് ഓഫീസര്‍ ഉമേഷ്, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഹാരിസ് മാതോട്ടത്തില്‍, റോഡ് വികസന സമിതി ഭാരവാഹികളായ  ഒ.പി അബ്ദുല്ല,  കരയത്ത് ഹമീദ് ഹാജി, ടി.കെ റഫീഖ് , കെ.കെ നൗഫല്‍, അന്ത്രുഹാജി റൊട്ടാന, മൊയ്തുഹാജി കരിച്ചേരി,  ഫൈസല്‍ പൂമാല, കുഞ്ഞാലി താവത്ത്, ഹാരിസ് താവത്ത്, അയിഷു പുതിയോട്ടില്‍, ജയേഷ് അങ്ങാടിപ്പുറത്ത്, കരീം വലിയകണ്ണോത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *