റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹിജാബ് ധരിച്ച കുട്ടികളെ മാറ്റിയിരുത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം-വിദ്യാഭ്യാസ മന്ത്രി

February 8, 2022 - 12:00 pm

ബംഗളുരു: ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കല്‍ അവകാശമാണെന്നു വാദിക്കുന്ന മുസ്ലിം പെണ്‍കുട്ടികള്‍ കുന്ദാപുര പി.യു. കോളജില്‍ പ്രത്യേക ക്ലാസ് മുറിയിലിരുന്നു. ഈ കുട്ടികളെ മാറ്റിയിരുത്തിയെന്നു പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ക്യാമ്പസില്‍ കയറാന്‍ അനുവാദം കിട്ടിയ അവര്‍ പ്രത്യേക മുറി സ്വയം തെരഞ്ഞെടുത്തതാണെന്നും സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് ട്വിറ്ററിലൂടെ വിശദീകരിച്ചു.

കോടതിയുടെ തീരുമാനം വരുന്നതുവരെ ഹിജാബ് അനുവദിക്കില്ലെന്നും യൂണിഫോം സംബന്ധിച്ച ചട്ടങ്ങള്‍ കൃത്യമായി പാലിച്ചേപറ്റൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.യൂണിഫോം ധരിച്ച് ക്ലാസുകളില്‍ കയറാന്‍ ഈ പെണ്‍കുട്ടികളോടു നിര്‍ദേശിച്ചെങ്കിലും അതിനു കൂട്ടാക്കാതെ അവര്‍ പ്രത്യേക മുറിയില്‍ ഇരിക്കുകയാണു ചെയ്തത്.ഹിജാബോ പച്ച/കാവി ഷാളുകളോ ധരിക്കണമെന്നു വാശിപിടിക്കുന്നവരെ ക്ലാസിലിരിക്കാന്‍ അനുവദിക്കില്ല. ക്ലാസിലിരുന്നു പഠിക്കണമെന്നുണ്ടെങ്കില്‍ സ്ഥാപനം നിര്‍ദേശിക്കുന്ന യൂണിഫോം ധരിച്ചേപറ്റൂ എന്നു മന്ത്രി നാഗേഷ് വിശദീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *