സ്വർണക്കടത്ത് കേസിൽ കേന്ദ്ര സർക്കാർ അധികാര ദുരുപയോഗം നടത്തിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കേന്ദ്ര സർക്കാർ ഒരു തരത്തിലുള്ള അധികാര ദുരുപയോഗവും നടത്തിയിട്ടില്ല. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെയോ സിപിഎം നേതാക്കളെയോ വേട്ടയാടാൻ ശ്രമിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ. സ്വർണക്കടത്ത് കേസ് അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നത്. കേസിലെ പ്രതികളെല്ലാം കുടുങ്ങുമെന്നുംഅദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രേരണയോടെയാണ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ഓഡിയോ തയാറാക്കിയതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പുസ്തക രചനയുടെ പേരിൽ എം.ശിവശങ്കറിനെ സസ്പെൻഡു ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഒരാഴ്ചയായി ദുബായിലാണ്. മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →