റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം : കൊല്ലം പരലൂരില്‍ നാലാം ക്ലാസുകാരിയെ ട്യൂഷന്‍ ടീച്ചര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി . പഠിച്ചില്ലെന്ന കാരണം പറഞ്ഞാണ്‌ കുട്ടിയുടെ കാലും തുടയും ടീച്ചര്‍ അടിച്ച്‌ പൊട്ടിച്ചത്‌. ടീച്ചര്‍ക്കെതിരെ രക്ഷിതാക്കള്‍ ചൈല്‍ഡ്‌ ലൈനിലും പോലീസിലും പരാതി നല്‍കി. കുട്ടിയുടെ പിന്‍കാലുകളില്‍ രക്തം കല്ലിച്ചുകിടക്കുകയാണ്‌.

നഗ്നയാക്കി നിര്‍ത്തിയാണ്‌ ഈ വിധം തല്ലിയെതെന്ന്‌ കുട്ടി പറയുന്നു. പഠിക്കാനെത്തുന്ന മറ്റുകുട്ടികളുടെ കയ്യില്‍ ചൂരല്‍ കൊടുത്തും ടീച്ചര്‍ തല്ലിക്കുമായിരുന്നെന്നും കുട്ടി വെളിപ്പെടുത്തി. കുറച്ചുദിവസമായി ട്യൂഷന്‌ പോകാന്‍ മടികാണിച്ചിരുന്നു. കാലിന്‌ പിന്നില്‍ വേദനയുളളതായി പറഞ്ഞിരുന്നു. ഇതോടെ രക്ഷിതാക്കള്‍ നടത്തിയ ദേഹ പരിശോധനയിലാണ്‌ ക്രൂരമായ മര്‍ദ്ദനത്തെക്കുറിച്ച അറിഞ്ഞത്‌. വീട്ടില്‍ പറയരുതെന്ന്‌ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടിയില്‍ നിന്ന്‌ മനസിലാക്കാന്‍ സാധിച്ചതെന്നാണ്‌ രക്ഷിതാക്കള്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *