6 ജിയ്ക്കായി കരാറൊപ്പിട്ട് ജിയോ

ന്യൂഡല്‍ഹി: 6 ജി സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ എസ്തോണിയയിലെ ഔലു സര്‍വകലാശാലയുമായി കരാര്‍ ഒപ്പിട്ട് ജിയോ. എസ്തോണിയയിലെ ജിയോയുടെ സംരംഭമാണ് കരാറിലെത്തിയത്. ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ പോലും ഉപഭോക്താക്കള്‍ക്ക് ലഭിക്കും മുന്‍പേയാണ് ജിയോയുടെ ഈ ചുവടുവെപ്പ്. ഇന്ത്യയിലും വിദേശത്തും ജിയോയുടെ 5ജി സേവനങ്ങളുടെ ശേഷി വര്‍ധിപ്പിക്കാനും ഈ ഗവേഷണങ്ങളിലൂടെ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രതിരോധം, ഓട്ടോമോട്ടീവ്, വൈറ്റ് ഗുഡ്‌സ്, വ്യാവസായിക യന്ത്രങ്ങള്‍, ഉപഭോക്തൃ വസ്തുക്കള്‍, നിര്‍മ്മാണം, വ്യക്തിഗത സ്മാര്‍ട്ട് ഉപകരണങ്ങള്‍, നഗര കമ്പ്യൂട്ടിംഗ്, ഓട്ടോണമസ് ട്രാഫിക് ക്രമീകരണങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 6ജി സേവന രംഗത്ത് കമ്പനികളുമായി മത്സരിക്കാന്‍ ജിയോയ്ക്ക് ഈ കരാര്‍ ലക്ഷ്യത്തിലെത്തുന്നതോടെ സാധിക്കും. ഇന്ത്യയില്‍ ജിയോക്ക് 400 ദശലക്ഷത്തിലധികം വരിക്കാരുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →